
പത്തനംതിട്ട: കേരളത്തിന്‍റെ സങ്കടമായി മാറിയ എ.ഡി.എം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യ കര്‍മ്മങ്ങൾ ചെയ്തു. ഭാര്യ മഞ്ചുഷക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഒരു നാട് മുഴുവൻ വിങ്ങിപ്പൊട്ടിയാണ് നവീൻ ബാബുവിനെ യാത്രയാക്കിയത്. രാവിലെ പതിനൊന്നരയോടെയാണ് വിലാപയാത്രയായിട്ട് മൃതദേഹം വീട്ടിലെത്തിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനും ജന്മനാട്ടിൽ ജോലി ചെയ്യാനും തയ്യാറായി വരാനിരുന്ന നവീൻ ബാബു വീട്ടിലെത്തിയത് മൃതദേഹമായി. കുടുംബത്തിനും നാട്ടുകാർക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വേദന. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം വൻ ജനാവലിയുണ്ടായിരുന്നു അവസാന ചടങ്ങ് വരെ. എല്ലാവര്‍ക്കും നവീൻ ബാബവിനെ കുറിച്ച് പറയാനുള്ളത് നല്ല വാക്കുകൾ മാത്രമായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. കാസർകോടും അദ്ദേഹത്തിൻ്റെ വിയോഗം ഞെട്ടലുണ്ടാക്കി. എല്ലാവര്ക്കും സ്വീകാര്യനായ വ്യക്തിത്വം. എന്നിട്ടും സി.പി.എം പ്രതിനിധിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷക്ക് മാത്രം അദ്ദേഹം മോശം ഉദ്യോഗസ്ഥനായത് എന്തുകൊണ്ട്.? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ജനം ചോദിക്കുന്നത്. പി.പി ദിവ്യയുടെ ഇടപെടലും പാർട്ടി ഉന്നതരുടെ വഴിവിട്ട ബന്ധവും വരും നാളുകളിൽ പുറം ലോകം അറിയും. നാക്ക് കൊണ്ട് കൊലചെയ്ത വ്യക്തിയായി ദിവ്യ മാറി എന്നതാണ് യാഥാർഥ്യം.

