ജനപ്രീയ നടൻ ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടനെ കോടതി വെറുതെ വിട്ടു; ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല; കൂടുതൽ അറിയാം..

You are currently viewing ജനപ്രീയ നടൻ ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടനെ കോടതി വെറുതെ വിട്ടു; ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല; കൂടുതൽ അറിയാം..

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപിനെതിരെ തെളിവില്ല എന്നും പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

വിധി പുറത്ത് വന്നതിന് പിന്നാലെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് വന്നു. സിനിമാ ലോകത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് വരുന്നത്. നിർമ്മാതാക്കളുടെ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കും എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ‘അമ്മ സംഘടന മൗനത്തിലാണ്. അതിജീവിതകൊപ്പം ഉറച്ചു നിൽക്കുന്നതായി WCC വ്യക്തമാക്കി. എന്നാൽ വിധി സ്ത്രീ പക്ഷമില്ല എന്ന നിലപാട് സ്വീകരിക്കുന്നവരുമുണ്ട്. സർക്കാർ ഇരക്കൊപ്പം എന്ന് വ്യക്തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

0Shares