
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപിയ(24) യാണ് മരിച്ചത്. ഇന്നുരാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്ഐ കൊന്നല്ലൂർ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗവുമാണ് സൂര്യപ്രിയ.

യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. പ്രതിയായ അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ചിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
