Categories
Kerala obitury

യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയത് രണ്ട് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥർ; ഒരു കിലോമീറ്ററോളം കാറിൻ്റെ ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചു; സംഭവം ഇങ്ങനെ..

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.ഐ.എസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സി.ഐ.എസ്എഫ് എസ്.ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര അന്വേഷണത്തിനും സി.ഐ.എസ്എഫ് ഡി.ഐ.ജി നിർദ്ദേശം നൽകി. തുറവൂര്‍ സ്വദേശി ജിജോ (24)ണ് മരിച്ചത്.

എസ്.ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ജിജോയെ ഒരു കിലോമീറ്ററോളം കാറിൻ്റെ ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചു. പിന്നീട് വാഹനത്തിൽ നിന്നും ഇടിച്ചിട്ട് കൊലപ്പെടുത്തുകയാണുണ്ടായത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. ദാരുണമായ കൊലപാതകം ഇന്നലെ രാത്രി 11 മണിയോടെയാണ് നടന്നത്. നെടുമ്പാശ്ശേരി നായത്തോട് വെച്ചാണ് സംഭവം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest