Categories
ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു; ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും ഭൂരേഖകൾ ഹാജരാക്കാത്തവരും ഒരാഴ്ച്ചക്കകം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം; കൂടുതൽ അറിയാം..
Trending News





കാസർകോട് ജില്ലയിൽ ഡിജിറ്റൽ സർവെ അതിവേഗം പുരോഗമിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായി
ജില്ലയിൽ ഇതു വരെ 38 വില്ലേജുകളിൽ ഡിജിറ്റൽ സർവെ ആരംഭിച്ചു. അതിൽ 27 വില്ലേജുകളിൽ സർവെ പൂർത്തിയായി. സർവെ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. ഭൂവുടമസ്ഥർ പരിശോധന നടത്തുകയും പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കുകയും ചെയ്തു. ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയാക്കി സർവെ അതിരടയാളനിയമ പ്രകാരം 9(2) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കാൻ പോവുകയാണ്. ഈ വില്ലേജിൽ ഇനിയും ഭൂവിവരങ്ങൾ പരിശോധിക്കാത്തവരും, ഭൂരേഖകൾ ഹാജരാക്കാത്തവരും ഒരാഴ്ച്ചക്കകം ബന്ധപ്പെട്ട രേഖകൾ സഹിതം ക്യാമ്പ് ഓഫീസിൽ നേരിട്ട് എത്തിയോ, ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടോ താഴെ കാണുന്ന ലിങ്കിൽ കയറി ഓൺലൈൻ ആയോ പരിശോധന നടത്താം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ ലക്ഷ്യം പൂർത്തികരിക്കാൻ ചീമേനി വില്ലേജിലെ ഭൂവുടമസ്ഥർ ഡിജിറ്റൽ സർവേയുമായി സഹകരിക്കണമെന്ന് സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു. സർവെ അതിരടയാള നിയമ പ്രകാരം 13 നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിനു ശേഷം ഭൂസേവനങ്ങൾ എല്ലാം ഓൺലൈൻ ആയി മാത്രമേ ലഭ്യമാവുകയുള്ളൂ. റവന്യു, രജിസ്ട്രേഷൻ, സർവെ വകുപ്പുകൾ മുഖാന്തിരമുള്ള കരമടവ്, സൈറ്റ് പ്ലാൻ, വസ്തു കൈമാറ്റം തുടങ്ങി എല്ലാ സേവനങ്ങളും എൻ്റെ ഭൂമി പോർട്ടൽ വഴി മാത്രമേ ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്.. http://entebhoomi.kerala.govt.in ഫോൺ : 8547813446, 8547295375
Also Read

Sorry, there was a YouTube error.