
കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിന് പരിസമാപ്തിയായി. ഒരുവർഷം നീണ്ടു നിന്ന പരിപാടിക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു സമാപനം. പി രാജ്മോഹൻ ഉണ്ണിത്താൻ എം.പി കഴിഞ വർഷം ഉദ്ഘാടനം ചെയ്തായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. വിവിധ എക്സിബിഷനുകൾ, വിളംബര ഘോഷയാത്ര മെഹന്തി മൽസരങ്ങൾ, വൃദ്ധ സദനങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്ക് വിദ്യാർത്ഥിനികൾ സ്നേഹ സമ്മാനങ്ങൾ നൽകി. ഒപ്പന, തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മാജിക് ഷോ, കരോക്കെ എന്നി വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്. കലാപരിപാടികൾ കാസർകോട് എസ്.ഐ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപക സംഗമം, പഴയ കാല അധ്യാപകരെ ആദരിക്കൽ ചടങ്ങ് ASP പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ വി.ദിനേശൻ മുഖ്യാതിഥിയായരുന്നു. സൂര്യനാരായണ ഭട്ട്, സി കെ മദനൻ, റഹീം ചുരി, കെ ടി അൻവർ, ആർ.പി രജ്ഞിനി, അനസൂയ, വരുൺ, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥിനികളുടെ സംഗമം വാർഡ് കൗൺസിലർ വീണ കുമാരി അരുൺ ഷെട്ടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ ഹസൈനാർ തളങ്കര അധ്യക്ഷത വഹിച്ചു. വി എച്ച് സി പ്രിൻസിപ്പൽ ആർ എസ് ശ്രീജ, പൂർവ്വ വിദ്യാർത്ഥിനി സംഘടന പ്രസിഡൻ്റ് സാബിറ എവറസ്റ്റ്, നഗരസഭ
കൗൺസിലർ ഹേമലത ജെ ഷെട്ടി, ഷാഫി തെരുവത്ത്, ആർ എസ് ശ്രീജ, സാഹിറ വിന്നർ, എ കെ ഫൗസിയ ഫാറൂഖ് സംബന്ധിച്ചു. സ്ക്കൂൾ എച്ച് എം പി സവിത സ്വാഗതം പറഞ്ഞു.
4 മണിക്ക് നടന്ന പൊതുസമ്മേളനത്തിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായി. പ്രിൻസിപ്പൽ എം രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി, കെ എം ഹനീഫ , ആർ ഡി ഡി കണ്ണൂർ ആർ രാജേഷ് കുമാർ, ഡി ഡി ഇ കാസർകോട് ടി വി മധുസൂദനൻ, വി എച്ച്സി എ ഡി ഇ ആർ ഉദയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. പി ടി എ കമ്മിറ്റി പ്രസിഡൻ്റ് റാഷിദ് പൂരണം സ്വാഗതവും അബ്ദുൽ റഹ്മാൻ ബാങ്കോട് നന്ദിയും പറഞ്ഞു.
