മൈസൂരിൽ 19 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി; സഹപാഠിയായ കാസർകോട് സ്വദേശി അറസ്റ്റിൽ

  • Post category:local news
  • Reading time:1 min read
You are currently viewing മൈസൂരിൽ 19 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി; സഹപാഠിയായ കാസർകോട് സ്വദേശി അറസ്റ്റിൽ

പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠിയായ യുവാവ് അറസ്റ്റില്‍. കാസര്‍കോട് അയന്നൂർ പൊൻമലക്കുന്നേൽ ഷിനോജ് ജോസഫിനെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.

വൈത്തിരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മൈസൂരിലെ കോളജില്‍ പഠിക്കാൻ എത്തിയത്. അവിടെ വച്ച്‌ ഇരുവരും പരിചയപ്പെട്ടത് തുടര്‍ന്ന് വിവാഹവാ​ഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

അതിനിടെ ഷിനോജ് ​തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. മൈസുരുവിൽ നിന്ന് ആണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈത്തിരി എസ്. എച്ച്. ഒ ജയപ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

0Shares