തിരുവനന്തപുരം: സരിത.എസ്.നായരെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ച കാന്തപുരം സുന്നി വിഭാഗം നേതാവും പ്രമുഖ പ്രഭാഷകനുമായ വഹാബ് സഖാഫി മമ്പാടിന്റെ നടപടി വിവാദമാകുന്നു. പ്രസംഗത്തിനിടയില്‍ അണികള്‍ക്ക് ആവേശം പകരാന്‍ അദ്ദേഹം പലതവണ സരിത.എസ്.നായരെ പറ്റി പരാമര്‍ശിക്കുകയുണ്ടായി. ആവേശം മൂത്തപ്പോള്‍ സരിതയെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സഖാഫി വെട്ടിലായത്. ‘കേരളത്തില്‍ ഒരു സരിത ഉണ്ടായിരുന്നു. ആ സരിതയുടെ ഏര്‍പ്പാട് നാട്ടിലെ മാന്യന്മാരായ ആളുകളെ ഒക്കെ ബ്ലാക്മെയില്‍ ചെയ്യലായിരുന്നു. തന്റെ കയ്യില്‍ സിഡിയുണ്ടെന്നും ക്ലിപ്പുകളുണ്ടെന്നും മറ്റും പറഞ്ഞ് പലരേയും ബ്ലാക്മെയില്‍ ചെയ്യലായിരുന്നു അവരുടെ പരിപാടി. ആ ഒരു സരിത കേരളത്തിലെ വെയ്സ്റ്റ് കൊട്ടയില്‍ ചാടി തെരുവിലൂടെ ഓടിയ ഒരു തെരുവു പട്ടിയെ പോലെ കേരളത്തിലെ മുഴുവന്‍ മാന്യന്മാരുടെയും ശരീരത്തില്‍ ചെളി തെറിപ്പിച്ചിട്ടാണ് പോകാന്‍ നോക്കിയത്.
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഈ വാക്കുകളാണ് പിന്നീട് വാട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും മറ്റും പ്രചരിച്ചത്. ഇതോടെയാണ് വിഷയം സരിതയുടെ ശ്രദ്ധയിലും പെടുന്നത്. ഇത്തരം വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കുന്ന ശീലമുള്ള സരിത, വഹാബ് സഖാഫി മമ്പാടിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചത് എന്നു ചോദിച്ചു കൊണ്ടും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സരിത സഖാഫിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ വാസ്തവുണ്ടോ എന്ന് ചോദിച്ച് കൊണ്ടുമാണ് സരിത സഖാഫിയെ വിളിച്ചത്. ‘വഹാബ് സര്‍’ എന്നു വിളിച്ചു കൊണ്ട് വളരെ മാന്യമായാണ് സരിത സംസാരം തുടങ്ങിയത്. താങ്കളുടെ അമ്മയെയും ഭാര്യയെയും പോലെയുള്ള സ്ത്രീയാണ് താനെന്ന് സരിത പറഞ്ഞു. ജാതി, മതം തുടങ്ങിയ കാര്യങ്ങളൊന്നും തന്റെ വിഷയമല്ലെന്ന് സരിത വ്യക്തമാക്കി. ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മതപ്രഭാഷണത്തില്‍ എങ്ങനെയാണ് തന്നെപ്പോലൊരാള്‍ കടന്നുവന്നതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. ‘മാഡം’ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് മാന്യമായാണ് സഖാഫിയുംസംസാരിച്ചത്. പ്രസംഗത്തിനിടെ തന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടാവാന്‍ ഇട വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നതായി സഖാഫി സരിതയോട് പറഞ്ഞു. എന്നാല്‍ സഖാഫിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണത്രെ സരിതയുടെ തീരുമാനം.
https://www.youtube.com/watch?v=KinwNeLLels