Categories
താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണി; ഭര്‍ത്താവ് ജീവിച്ചിരിക്കെ താലി അഴിക്കുന്നത് ഭര്‍ത്താവിന് അങ്ങേയറ്റം മാനസിക പീഡനമെന്ന് മദ്രാസ് ഹൈക്കോടതി
വിചാരണക്കിടയില്‍ അകന്നു കഴിഞ്ഞിരുന്നപ്പോള്‍ താലി മാല അഴിച്ചുവെച്ചിരുന്നുവെന്ന് ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു.
Trending News





ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയായാണ് കരുതപ്പെടുന്നത്. ഭര്‍ത്താവിൻ്റെ മരണശേഷമാണ് താലി അഴിക്കുന്നത്, അതിനാല്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ താലി അഴിക്കുന്നത് ഭര്‍ത്താവിന് അങ്ങേയറ്റം മാനസിക പീഡനമാണെന്നാണ് കോടതി നിരീക്ഷിച്ചു.
Also Read
ഈറോഡ് മെഡിക്കല്‍ കോളേജ് പ്രഫസറായ സി. ശിവകുമാറിൻ്റെ വിവാഹ മോചന ഹര്‍ജിയില്‍ അനുകൂല വിധി പ്രസ്താവിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വി.എം വേലുമണി എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിൻ്റെയാണ് വിധി.

2016 ജൂണ്‍ 15ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ച കേസില്‍ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുകയായിരുന്നു. വിചാരണക്കിടയില്‍ അകന്നു കഴിഞ്ഞിരുന്നപ്പോള്‍ താലി മാല അഴിച്ചുവെച്ചിരുന്നുവെന്ന് ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം താലികെട്ടുക നിര്‍ബന്ധമല്ലെന്നും താലി അഴിച്ചുമാറ്റിയെന്ന വാദം ശരിയാണെങ്കില്‍ത്തന്നെ അത് വിവാഹ ബന്ധത്തെ ബാധിക്കില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.
എന്നാല്‍ താലി കെട്ടുക എന്നുള്ളത് വിവാഹ ചടങ്ങിലെ അനിവാര്യമായ കാര്യങ്ങളിലെന്നാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. ഭര്‍ത്താവിൻ്റെ മരണശേഷമാണ് താലി അഴിക്കുന്നതെന്നും അതിനാല്‍ ജീവിച്ചിരിക്കെ താലി നീക്കംചെയ്യുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു. വിവാഹബന്ധം അവസാനിപ്പിക്കാന്‍ താലി അഴിച്ചാല്‍ മതിയെന്നല്ലായെന്നും പക്ഷെ താലി മാറ്റിയതിലെ അവരുടെ ഉദ്ദേശം എന്താണെന്ന് തെളിയിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2011 മുതല്‍ ദമ്പതികള്‍ അകന്നുകഴിയുകയായിരുന്നുവെന്നും ഇന്നേവരെ അനുരഞ്ജനത്തിനുള്ള ശ്രമം യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി വിവാഹമോചനം അനുവദിച്ചു.

Sorry, there was a YouTube error.