Trending News





തിരുവനന്തപുരം: സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ വീണ്ടും വ്യാജ വാര്‍ത്ത. മോട്ടോര്‍വാഹന വകുപ്പ് 1000 കോടി പിഴയായി പിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് പച്ചക്കള്ളം വാര്‍ത്തയായി മീഡിയ വൺ ചാനലിലും ഓണ്‍ലൈനിലും നല്‍കിയത്. എന്നാല്‍ ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്ന് അറിയിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തി. വ്യാജ വാര്‍ത്ത തള്ളിക്കളയണമെന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Also Read

മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഇന്‍സ്പെക്ടര്‍ ഒരുമാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടെന്നായിരുന്നു, എന്നാണ് മീഡിയവണ്‍ വാര്‍ത്ത നല്‍കിയത്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയെന്നും വാര്‍ത്തയില്‍ പറഞ്ഞു. പിന്നീട് ഇത് അനൗദ്യേഗിക നിര്‍ദേശമാണെന്ന് ഓണ്‍ലൈനില്‍ വാര്‍ത്ത തിരുത്തി.
നിയമലംഘനം കണ്ടെത്തുന്നതും പിഴ ഈടാക്കുന്നതും മോട്ടോര്‍ വാഹന വകുപ്പിൻ്റെ ചുമതല ആണെന്നിരിക്കെ സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ കരുതിക്കൂട്ടി വാര്‍ത്ത നല്‍കുകയായിരുന്നു മീഡിയവണ്‍ എന്നാണ് പ്രതികരണങ്ങൾ.

Sorry, there was a YouTube error.