
കാസർകോട്: കാർണിവലിന്‍റെ സമാപനദിനതോടനുബന്ധിച്ചു വൈകുന്നേരം നടന്ന അവാർഡ് നൈറ്റിൽ വെച്ച്
തെരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിം മത്സരത്തിൽ നിന്നും ഏറ്റവും നല്ല ഛായാഗ്രഹകൻ, സംവിധായകൻ, നടൻ, നടി, ഏറ്റവും മികച്ച ചിത്രം എന്നീ അവാർഡുകൾ വേദിയിൽ വിതരണം ചെയ്തു.
ബേഡഡുക്ക, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തുകളിലെ മികച്ച കലാകാരൻ, കായിക താരം, സംരംഭകൻ, കർഷകൻ, ഭിന്നശേഷി വിഭാഗത്തിൽ നിന്നും, ഉന്നതമായ ജീവിത വിജയം നേടിയവർ തുടങ്ങിയവർക്കുള്ള
അവാർഡുകളും വിതരണം ചെയ്തു.

ഏഷ്യാനെറ്റ് കോമഡി ഷോയിലും കഴിഞ്ഞ എട്ടു വർഷക്കാലമായി കേരളോത്സവ വേദിലും സാന്നിധ്യമായി മാറിയ വിനോദ് അമ്പിലാടി മികച്ച കലാകാരൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. കായിക വിഭാഗത്തിൽ ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ തുടർച്ചയായി വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹത നേടിയ പെർളടുക്കം സ്വദേശിയായ വാസന്തി ടീച്ചർ അവാർഡിന് അർഹത നേടി.

കാർഷികരംഗത്ത് പുത്തൻ ചുവടുകളുമായി കാർഷിക സംസ്കാരത്തിന് വിത്ത് പാകിയ യുവകർഷക കൊളത്തൂർ നിടുവോട്ടെ ശ്രീവിദ്യ.എം നല്ല കർഷകയായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല സംരംഭകൻ എന്ന അവാർഡിന് മുന്നാട് ദീക്ഷണ കോളേജിലെ അധ്യാപിക കനകമണി ടീച്ചർ അർഹത നേടി. ഭിന്നശേഷി വിഭാഗത്തിൽ നിന്നും ഉന്നതമായി ജീവിത വിജയം നേടിയ പള്ളത്തിങ്കാൽ സ്വദേശിയായ ശ്രീജിത്ത് കക്കോട്ടമ്മ
അവാർഡിന് അർഹനായി.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.രാമചന്ദ്രൻ, പഞ്ചായത് വൈസ് പ്രസിഡന്റ് കെ.രമണി,
കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എ.കരുണാകരൻ, കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും, ഡെപ്യൂട്ടി തഹസില്ദാരുമായ ജി.സുരേഷ് ബാബു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ ഗോപാലൻ, സംഘാടക സമിതി ചെയർമാൻ കെ.മുരളീധരൻ,ജി.ബി.ജി ഗ്രൂപ്പ് ചെയർമാൻ ഡോ. ഡി.വിനോദ്‌കുമാർ, എ.ദാമോദരൻ, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ശാന്തകുമാരി, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ബിജു തായത്,എ.ടി സരസ്വതി, കൃഷ്ണൻ കീപാടി, രാധേകൃഷ്ണൻ തോണിക്കടവ്, ചന്ദ്രൻ കുണ്ടംകുഴി, വി.കെ രാഘവൻ, അമീർബാഷ, എ.വി റീന, എം.രാഘവൻ, സുരേഷ് പായം, സുരേഷ് പെരളം, മധു പുളിരടി,തുടങ്ങിയവരിൽ നിന്നും വിജയികൾ അവാർഡുകൾ സ്വീകരിച്ചു.
