പ്രതീക്ഷയർപ്പിച്ച് കാസർകോട്; അടുക്കത്ത് ബയൽ സി.എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാർ; വിധി 29 ന്

  • Post category:local news / news
  • Reading time:1 min read
You are currently viewing പ്രതീക്ഷയർപ്പിച്ച് കാസർകോട്; അടുക്കത്ത് ബയൽ സി.എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാർ; വിധി 29 ന്

കാസർകോട്: കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് കാസർകോട്. അടുക്കത്ത് ബയൽ സി.എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വിധി 29 ന് പറയും. കേസിൽ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. മൂന്നുപേരെ തെളിവിൻ്റെ അഭാവത്തില്‍ വെറുതെവിട്ടു.

2008 ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. നമസ്‌കാരത്തിനായി പള്ളിയിലേക്ക് നടന്നുപോകുമ്പോൾ നാലുപേർ ചേർന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. അന്നത്തെ വെള്ളരിക്കുണ്ട് പോലിസ് ഇന്‍സ്‌പെക്ടരും നിലവിൽ കാസര്‍കോട് ASP യുമായ പി ബാലകൃഷ്ണന്‍ നായർക്കായിരുന്നു അന്വേഷണ ചുമതല. പഴുതുകളടച്ച അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും അറസ്റ്റ് രേഖപെടുത്തുകയുമായിരുന്നു. കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപാതകം നടത്തിയത് എന്ന് തെളിഞ്ഞു. കാസർകോട് നടന്ന കൊലപാതകങ്ങളിൽ സംഘപരിവാര്‍ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ട ചരിത്രമാണുള്ളത്. അവസാനം പുറത്തുവന്ന ഏറെ കോളിളക്കം സൃഷ്ടിച്ച റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെ വിടുകയാണുണ്ടായത്.

0Shares