കണ്ണൂര്‍: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ടാങ്കര്‍ലോറി മറിഞ്ഞു. വെള്ളൂര്‍ പോസ്റ്റോഫീസ് ബസ്റ്റോപ്പിനടുത്താണ് അപകടം ഉണ്ടായത്. മംഗളൂരുവില്‍ നിന്ന് ഇന്ധനം നിറച്ച് വരുന്ന ടാങ്കര്‍ലോറിയാണ് മറിഞ്ഞത്. നിലവില്‍ ഗ്യാസ് ടാങ്കറിന് ലീക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ പമ്പ് താഴെ ആയതുകൊണ്ട് തന്നെ ലീക്ക് ഉണ്ടാകാനുള്ള സാധ്യതയും തള്ളി കളയാനാകില്ല.
ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റി കയറ്റണമെങ്കില്‍ ഏഴ് മണിക്കൂര്‍ ആവശ്യമാണ്. ഗതാഗതവും പൂര്‍ണമായും നിലച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിഛേദിച്ചിരിക്കുകയാണ്. മംഗളൂരുവില്‍ നിന്ന് കമ്പനി അധികൃതര്‍ പുറപ്പെട്ടിട്ടുണ്ട്. സ്ഥലത്തേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാതെ പോലിസ് കാവല്‍ ഏര്‍പെടുത്തി.
വെള്ളൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു