
കൊല്ലം: കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നതാണെന്ന് റിപ്പോര്‍ട്ട്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ – വിജയലക്ഷ്മി ദമ്ബതികളുടെ മകള്‍ തുഷാര(27) ആണ് ഈ മാസം 21ന് അര്‍ധരാത്രി മരിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ചന്തുലാല്‍ (30) ഭര്‍തൃമാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മരിക്കുമ്പോൾ യുവതി വെറും 20 കിലോഗ്രാം തൂക്കം മാത്രമാണുണ്ടായിരുന്നത്. ശരീരം അസ്ഥികൂടം പോലെ മെലിഞ്ഞുണങ്ങിയ നിലയിലായിരുന്നു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
