Categories
ആലുവയിൽ സിനിമാ സെറ്റ് പൊളിച്ച സംഭവം മനഃപൂർവം ബി.ജെ.പിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ
സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Trending News





കാലടി മണപ്പുറത്ത് മിന്നല്‍ മുരളി ചിത്രത്തിനായി ഒരുക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി. സിനിമാ സെറ്റ് പൊളിച്ചതുമായി ബി.ജെ.പിക്കോ ബി.ജെ.പിയുമായി ബന്ധമുള്ള സംഘടനകള്‍ക്കോ ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളും വിമര്‍ശകരും പ്രശ്‌നം ബി.ജെ.പിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read

സംഭവത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.
അതേസമയം സംഭവത്തില്‍ രാഷ്ട്രീയ ബജ്രംഗ്ദള്‍ ജില്ലാ പ്രസിഡന്റ് കാരി രതീഷ്(രതീഷ് കാലടി) അറസ്റ്റിലായി. ആലുവ റൂറല്‍ എസ്പി എം.ജെ.സോജന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. ഐ. പി. സി സെക്ഷന്‍ 379, 454, 427 എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. രതീഷിന്‍റെ ഗൂഢാലോചനയിലാണ് സെറ്റ് തകര്‍ത്തത് എന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. സംഘത്തിലെ മറ്റ് ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Sorry, there was a YouTube error.