മഹാജന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം വേണ്ടെന്ന് കന്നഡ സാഹിത്യകാരന്‍ സിദ്ധരാമയ്യ

  • Post category:local news
  • Reading time:1 min read
You are currently viewing മഹാജന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം വേണ്ടെന്ന് കന്നഡ സാഹിത്യകാരന്‍ സിദ്ധരാമയ്യ

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കന്നഡ സംസാരിക്കുന്ന പ്രദേശം കര്‍ണാടകയോട് ചേര്‍ക്കണമെന്ന മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് പുതിയ കാലത്ത് ശരിയല്ലെന്ന് കന്നഡ വികസന അതോറിറ്റി ചെയര്‍മാനും സാഹിത്യകാരനുമായ എസ്.ജി സിദ്ധരാമയ്യ പറഞ്ഞു. നിലവിലുള്ള സ്ഥിതി തന്നെ തുടര്‍ന് പരസ്പര ഭാഷാബഹുമാനത്തോടെ കഴിയുന്നതാണ് നല്ലത്- കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ആരംഭിച്ച കന്നഡ ഭാഷാ പരിശീലനകോഴ്‌സ് പ്രസ്‌ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുു അദ്ദേഹം. അതിര്‍ത്തികള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. മലയാളം- കന്നഡ ഭാഷകള്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ അത് നാടിന്റെ വികസനത്തിന് തന്നെ മുതല്‍ക്കൂട്ടാകും.സംസ്ഥാനങ്ങളിലെ ഭാഷാന്യൂന പക്ഷങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആദിദ്രാവിഡ ഭാഷയുടെ പിന്തുടര്‍ച്ചാവകാശികളായ കര്‍ണാകയും മലയാളവും സഹോദര ഭാഷകള്‍ തന്നെയാണ്. കര്‍ണാടകത്തില്‍ നിന്നും പത്രപ്രവര്‍ത്തന ലോകത്ത് ഉയര്‍ന്നു വന്ന ഗൗരി ലങ്കേഷ്, ഇപ്പോള്‍ വിശ്വമാനവികതയ്കായി നിലകൊണ്ട വിശ്വപൗരയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക വികസന അതോറിറ്റി, അപൂര്‍വ കലാവിതറു എന്നിവയുടെ ആഭിമുഖ്യത്തിലാണ് കാസര്‍കോട്ടെ മാധ്യപ്രവര്‍ത്തകര്‍ക്കായി കന്നഡ ഭാഷാപരിശീലനം സംഘടിപ്പിക്കുന്നത്്. ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ഇതിന് കര്‍ണാടക സര്‍ക്കാരിന്റെ അംഗീകാരമുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. കര്‍ണാടക വികസന അതോറിറ്റി സെക്രട്ടറി ഡോ. കെ മുരളീധര, സബ്കലക്ടര്‍ എ ജയലക്ഷ്മി, ഉമേഷ് സാലിയാന്‍, ഡോ. രത്‌നാകര മല്ലമൂല എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും കെ വേണുഗോപാല നന്ദിയും പറഞ്ഞു. ശ്രീരാജും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകളും അരങ്ങേറി.

0Shares