അഡൂര്‍: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ദേലംപാടി പഞ്ചായത്ത് കമ്മറ്റി ജനകീയ കാവി സംഗമം സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 3.30 ന് അഡൂരില്‍ നടക്കുന്ന പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. മൂന്നുമണിക്ക് പള്ളങ്കോടില്‍ നിന്നും അഡൂരിലേക്ക് പ്രകടനം നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, സംസ്ഥാന സമിതിയംംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
എതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദേലംപാടി പഞ്ചായത്ത് നടത്തിയ കേരളോത്സവം കാണാന്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ബിജെപി പ്രവര്‍ത്തകനെ ഏകപക്ഷീയമായി സിപിഎം ക്രിമിനലുകള്‍ അക്രമിക്കുകയും പാര്‍ട്ടിയുടെ പഞ്ചായത്ത് കമ്മറ്റി ഓഫീസ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജനകീയ കാവി സംഗമം നടത്തുന്നത്.
സി.പി.എം അക്രമത്തിനെതിരെ ബി.ജെപിയുടെ ജനകീയ കാവി സംഗമം വ്യാഴാഴ്ച