കാഞ്ഞങ്ങാട്: പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ടെക്‌നോളജി പരിശീലനത്തിലൂടെ മൊബൈല്‍ ഫോണ്‍
ടെക്‌നീഷ്യനായും, അനുഭവ സമ്പത്തുള്ള ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ടായും വളര്‍ന്നു വരാന്‍ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ പദ്ധതിയൊരുക്കുന്നു. പദ്ധതിയിലൂടെ സെയില്‍സ് ആന്റ് സര്‍വ്വീസ് ഷോറൂമുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ നടത്തുന്ന സംരംഭകനായും, നിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കുന്ന ആഗോള സംരംഭകരായും മാറാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഉണ്ണിക്കൃഷ്ണന്‍ കിനാനൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1998 മുതല്‍ പ്രവര്‍ത്തിക്കുന്ന ബ്രിഡ്‌കോ ആന്റ് ബ്രിഡ്‌കോ കേരളത്തിലും, ഡല്‍ഹിയിലും, ദുബായിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ യുടെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ പ്ലസ്ടുവിന് പഠിക്കുന്ന 240 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി, കാഞ്ഞങ്ങാട്, കോട്ടക്കല്‍, കോഴിക്കോട്, കണ്ണൂര്‍, കൊണ്ടോട്ടി, കൊല്ലം, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പയ്യന്നൂര്‍, വടകര എന്നീ 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ഈ കോഴ്‌സ് നല്‍കും.
കാസര്‍കോട് ജില്ലയിലെ സൗജന്യ പരിശീലനത്തിന് ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയുമായി സഹകരിക്കുന്നത് സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ജെ.സി.ഐ ചോയ്യംകോട് ആണ്. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഫൗേഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളുടെ പ്ലസ്ടു പഠനത്തെ ബാധിക്കാത്ത വിധത്തില്‍ അവധി ദിവസങ്ങളിലും, സ്‌ക്കൂള്‍ സമയത്തിന് ശേഷവും പഠിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്ലസ് ടു ഹുമാനിറ്റിസ്, കോമേഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ ജോലി ആവശ്യമുള്ള യുവാക്കള്‍ക്ക് ഫീസ് നല്‍കിയും, സൗജന്യമായും, മൊബൈല്‍ഫോണ്‍ ടെക്‌നോളജി പഠിക്കാനും, ജോലി, സംരംഭം തുടങ്ങുവാനുള്ള പദ്ധതികളും ലഭ്യമാണ്. ഈ കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാന്‍ പേരും, അഡ്രസ്സും 99 47 62 20 00 ലേക്ക് WhatsApp / SMS ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.britco.co.in. വാര്‍ത്താസമ്മേളനത്തില്‍ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ കാഞ്ഞങ്ങാട് സെന്റര്‍ ഹെഡ് ഇബ്രാഹിം മിസ് ഹബ്, ജെ.സി.ഐ ചോയ്യംകോട് പ്രസിഡന്റ് പി ബിന്ന്യൂ, പ്രോഗ്രാം ഡയറക്റ്റര്‍ സിറാജ് ഉസ്മാന്‍, ജാഫര്‍ ചായോത്ത് സംബന്ധിച്ചു.