പുത്തിഗെയില്‍ 28 കാരി കൈകുഞ്ഞുമായി കുളത്തില്‍ ചാടി ജീവനൊടുക്കി

  • Post category:local news
  • Reading time:1 min read
You are currently viewing പുത്തിഗെയില്‍ 28 കാരി കൈകുഞ്ഞുമായി കുളത്തില്‍ ചാടി ജീവനൊടുക്കി


സീതാംഗോളി: കൈക്കുഞ്ഞിനെയും കൊണ്ട് 28 കാരി കുളത്തില്‍ ചാടി ജീവനൊടുക്കി. പുത്തിഗെ, ബാരിബെട്ടുവിലെ പത്മനാഭ റൈയുടെ ഭാര്യ ശ്രുതി (28), ഏഴുമാസം പ്രായമുള്ള മകള്‍ ആയുഷ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി തറവാട് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ശ്രുതിയും കുടുംബാംഗങ്ങളും വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഭര്‍തൃസഹോദരന്റെ മകളും ശ്രുതിയും കുഞ്ഞും ഒരേ മുറിയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. വ്യാഴാഴ്ച രാവിലെ ശ്രുതിയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം നടത്തവേ അടുക്കള ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. സംശയം ബലപ്പെട്ടതോടെ വീട്ടുകാരും അയല്‍ക്കാരും തെരച്ചില്‍ തുടങ്ങി. ഇതിനിടയില്‍ വീട്ടിനു സമീപത്തുള്ള കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ ശ്രുതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഉടന്‍ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം മുമ്പാണ് കാസര്‍കോട്, ഷിറിബാഗിലു സ്വദേശിനിയായ ശ്രുതിയും കപ്പല്‍ ജീവനക്കാരനായ പത്മനാഭറൈയും തമ്മില്‍ വിവാഹം നടന്നത്. ഏഴുമാസം മുമ്പ് പിറന്ന കുഞ്ഞിനു ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. കുഞ്ഞിന്റെ ഹൃദയത്തിനാണ് തകരാറിനായ് ചികിത്സ ആരംഭിച്ചിരുന്നതായിരുന്നു. എന്നാല്‍ മകളുടെ ആരോഗ്യ പ്രശ്നം ശ്രുതിയെ മാനസികമായി തളര്‍ത്തിയിരുന്നതായും കഴിഞ്ഞ ഒരാഴ്ചയായി മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതായിരിക്കും കൈക്കുഞ്ഞിനെയും കൊണ്ട് കുളത്തില്‍ ചാടി ജീവനൊടുക്കാന്‍ ശ്രുതിയെ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. ആത്മഹത്യ സംബന്ധിച്ച് കുറിപ്പുകളൊന്നും കണ്ടെത്താനായില്ല. അഞ്ചുമാസം മുമ്പാണ് ഭര്‍ത്താവ് പത്മനാഭറൈ ഒടുവില്‍ നാട്ടിലെത്തി തിരികെ പോയത്. കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ബാലകൃഷ്ണ ഷെട്ടി-ഹേമലത ദമ്പതികളുടെ മകളാണ് ശ്രുതി. ഹര്‍ഷരാജ് ഏക സഹോദരനാണ്.

 

0Shares