
ബേഡകം(കാസർകോട്): എക്സൈസ് വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ പോയ ആൾട്ടോ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഉദയപുരം കാഞ്ഞിരടുക്കം ആനകുണ്ടിൽ പി.ഹരിപ്രസാദ് (33) ണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ബന്തടുക്ക ഭാഗത്തേക്ക് മദ്യം കടത്തുന്നതായുള്ള വിവരത്തെ തുടർന്ന് എക്സൈസ് സംഘം
കുറ്റിക്കോലിൽ ബുധനാഴ്ച രാത്രി 8 മണിക്ക് വാഹന പരിശാധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതി ഓടിച്ച KL 60 E 7388 ആൾട്ടോ കാർ എക്സൈസ് ഡിപ്പാർട്ട്മെൻറ് KL 01 BB 3713 വാഹനത്തിൽ ഇടിച്ച് നിർത്താതെ പോയത്.
സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതു മുതലായ ഡിപ്പാർട്ട്മെന്റ് വാഹനം ഇടിച്ച് നശിപ്പിച്ചതിനും ബന്തടുക്ക റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.വി രാമചന്ദ്രൻ പോലീസിൽ പരാതി നൽക്കുകയായിരുന്നു. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും. വ്യാഴാഴ്ച ഉച്ചയോടെ ബേഡകം ഇൻസ്പെക്ടർ ടി ഉത്തംദാസിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ സാജു തോമസ്, എ എസ് ഐ ജയചന്ദ്രൻ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.
