പതിവ് പോലെ രാവിലെ കട തുറക്കാൻ പോയ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing പതിവ് പോലെ രാവിലെ കട തുറക്കാൻ പോയ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സീതാംഗോളി/ കാസർകോട്: സീതാംഗോളിയിലെ വ്യാപാരി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. എം. കെ മൊയ്തു (60 ) എന്ന ഉറുമിക്കാരുടെ കുട്ടിഞ്ഞി കുട്ടിച്ചയാണ് മരണപ്പെട്ടത്. അദ്ദേഹം പതിവ് പോലെ രാവിലെ സീതാംഗോളിയിലുള്ള കട തുറക്കാനായി പോയതായിരുന്നു. കട തുറക്കുന്നതിന് മുൻപേ തന്നെ നെഞ്ച് വേദന അനുഭവപ്പെട്ടതിനാൽ വിവരം സമീപത്തുള്ളവരോട് പറഞ്ഞു. അവർ ഉടൻ തന്നെ കാസർകോട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുത്തിഗെ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മുൻ പ്രസിഡന്റും ഉറുമി ജമാഅത്തിന്‍റെ സെക്രട്ടറിയും മുന്‍ ജന. സെക്രട്ടറിയുമായിരുന്നു . മുസ്‌ലിം ലീഗ് നേതാവും മുംബൈ കേരളാ മുസ്‌ലിം ജമായത് നേതാവുമായിരുന്ന എം. എം. കെ ഉറുമിയുടെ സഹോദരനുമാണ്.  എം. എം. കെ ഉറുമിയുടെ വിയോഗം നടന്ന് ഒരുവർഷം പിന്നിടുമ്പോഴാണ്  അനുജന്‍ എം.കെ മൊയ്തുവിന്‍റെ വിയോഗം എന്നത് കുടുംബത്തെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.

മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ഉറുമി മുഹ്യദ്ദീന്‍ ജുമാ മസ്ജിദില്‍ മയ്യത്ത് നമസ്ക്കാര ശേഷം ഖബറടക്കി. ഭാര്യ. റസിയ, മക്കള്‍ ജുനൈദ്. ജുറൈജ്., ജുസൈല, മരുമകന്‍ റഫീഖ് ആരിക്കാടി.

0Shares