
ദുബായ്: മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം. കഴിഞ്ഞ ആഴ്‌ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ മെഹസൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സ് പ്രഖ്യാപിച്ചത്. ഒരു കോടി ദിർഹമാണ് സമ്മാനത്തുക.

ദുബായിൽ ഐ.ടി എൻജീനിയറായ പത്തനംതിട്ട സ്വദേശി അനീഷാണ് വിജയി. സ്ഥിരാമായി ടിക്കറ്റെടുക്കുന്ന അനീഷിന് മുമ്പ് 350 ദിർഹം സമ്മാനം ലഭിച്ചിട്ടുണ്ട്. നിലവിലെ ജോലിയിൽ തന്നെ തുടരാനാണ് അനീഷിൻ്റെ തീരുമാനം. കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവരാനും പുതിയതായി കാറ് വാങ്ങാനുമാണ് അനീഷിൻ്റെ തീരുമാനമെന്നു പ്രവാസി സുഹൃത്തുക്കൾ പറഞ്ഞു.
