ദീര്‍ഘകാല പ്രവാസം മതിയാക്കി ഇനി നാട്ടിലേക്ക്; മുഹമ്മദ്‌ മേനത്തിന് യാത്രയയപ്പ് നൽകി

  • Post category:local news
  • Reading time:1 min read
You are currently viewing ദീര്‍ഘകാല പ്രവാസം മതിയാക്കി ഇനി നാട്ടിലേക്ക്; മുഹമ്മദ്‌ മേനത്തിന്  യാത്രയയപ്പ് നൽകി

ദമാം : നീണ്ട നാല് പതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ മുഹമ്മദ്‌ മേനത്തിന് കമ്മിറ്റി യാത്രയയപ്പ് നൽകി. കഴിഞ്ഞ ദിവസം ദമാമിലെ ജൂബിലി റെസ്റ്റോറെന്റ് ഹാളിൽവെച്ച് ഖാസി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബക്കർ മിഹ്റാജ് അധ്യക്ഷത വഹിച്ചു.

കമ്മിറ്റിക്ക് വേണ്ടിയും നാടിന്‍റെ പുരോഗതിക്ക് വേണ്ടിയും വളരെ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹത്തിനുള്ള ഉപഹാരം ബക്കർ മിഹ്റാജ്, ഖാസി മുഹമ്മദ്‌ എന്നിവർ ചേർന്ന് നൽകി. ആച്ചു മുക്രി,കബീർ മിഹ്റാജ്, ഹാരിസ് സി.എം, ഖലീൽ കല്പര, ലത്തീഫ് സി.എ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം ഖാദർ സ്വാഗതവും ജമാൽ നന്ദിയും പറഞ്ഞു.

0Shares