Categories
വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക വായനശാലയുടെയും ഗ്രന്ഥാലയത്തിൻ്റെയും ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു
Trending News





വെള്ളിക്കോത്ത്: ഒരു നാടിൻ്റെ കലാകായിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ തങ്ങളുടെതായ പ്രവർത്തനം കാഴ്ചവച്ച് മുന്നേറുന്ന വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ പുതുതായി ഉള്ള വായനശാലയുടെയും ഗ്രന്ഥാലയത്തിൻ്റെയും ഉദ്ഘാടനവും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വായനശാലയുടെയും ഗ്രന്ഥാലയത്തിൻ്റെയും ഉദ്ഘാടനം അക്ഷര ദീപം തെളിയിച്ചുകൊണ്ട് നിർവഹിച്ചു. വായനശാല പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരനും ഗ്രന്ഥാലോകം എഡിറ്ററുമായ പി.വി.കെ പനയാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. അഡ്വക്കേറ്റ് പി. അപ്പുക്കുട്ടൻ, അഡ്വക്കേറ്റ് കെ. രാജ്മോഹൻ, പ്രൊഫസർ സി. ബാലൻ മാസ്റ്റർ, കെ. കൃഷ്ണൻ മാസ്റ്റർ, വി.വി.തുളസി, ദാമോദരൻ ആലിങ്കാൽ, പി. സജിത് കുമാർ എന്നിവർ സംസാരിച്ചു. കെ.വി. ജയൻ മാസ്റ്റർ സ്വാഗതവും വിജിന രാഘവൻ നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് പ്രവർത്തകരുടെയും വനിതാവേദി പ്രവർത്തകരുടെയും വിവിധ കലാപരിപാടികൾ നടന്നു. കാഞ്ഞങ്ങാട് സ്പെക്ടാകുലർ അവതരിപ്പിച്ച കലാവിരുന്ന് ഏറെ ശ്രദ്ധേയമായി.
Also Read

Sorry, there was a YouTube error.