മുസ്ലിം യൂത്ത് ലീഗ് ‘പി.എസ്.സി രജിസ്ട്രേഷൻ ക്യാംപും സെമിനാറും’ സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്ലിം യൂത്ത് ലീഗ് ‘പി.എസ്.സി രജിസ്ട്രേഷൻ ക്യാംപും സെമിനാറും’ സംഘടിപ്പിച്ചു

എതിർത്തോട്/ കാസർകോട്: മുസ്ലിം യൂത്ത് ലീഗ് എതിർത്തോട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്. സി വൺ ടൈം രജിസ്ട്രേഷൻ ക്യാംപും സെമിനാറും സംഘടിപ്പിച്ചു. സ്റ്റേറ്റ് എംപ്പോയിസ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നൗഫൽ നെക്രാജെ ഉൽഘാടനം ചെയ്ത ചടങ്ങിൽ. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അർഷാദ് എതിർത്തോട് അധ്യക്ഷത വഹിച്ചു.

ടാലൻറ് അക്കാദമി മാനേജിംഗ് ഡയറക്ടർ അസ്ഹർ കുന്നിൽ പി.എസ്.സി ക്ലാസെടുത്തു. മുസ്തഫ എതിർത്തോട് ,സിറാജ് എതിർത്തോട്,യാസർ കുന്നിൽ,അനസ് എതിർത്തോട്,ഹസൈനാർ സി. എച്ച്,സവാദ് അഹമ്മദ്,ലത്തീഫ് ഉമ്മർ,ഇബ്രാഹിം സി.എച്ച്, അർഷാദ് ബേർക്ക,റാഷിദ് വൈ,അജ്മൽ ഇ. എ,നാസർ കുന്നിൽ,ഖാദർ സി. എ, ഇജാസ്, റമീസ് വൈ,ഹാഷിർ കുന്നിൽ,അർഷാദ് സി. എ തുടങ്ങിയവർ സംസാരിച്ചു. നാഫിഹ് എതിർത്തോട് നന്ദി പറഞ്ഞു.

0Shares