
കോഴിക്കോട്: തീവ്രവാദ ബന്ധ കണ്ടെത്തലിനെ തുടര്‍ന്ന് കോഴിക്കോട് കൊടുവള്ളി സ്വദേശിയെ എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തു. കൊടുവള്ളിയിലെ വട്ടക്കണ്ടതില്‍ ഷൈബു എന്നയാളെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ രാവിലെ ഖത്തറില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍.ഐ.എ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് എന്‍.ഐ.എ സംഘം കൊച്ചിയിലേക്ക് കൊണ്ടു പോയതായാണ് വിവരം.
