
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ കേരളസന്ദർശനം പാലക്കാട് ജില്ലയിൽ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങിയ മോദി പിന്നീട് റോഡ് മാർഗം കോട്ട മൈതാനത്ത് എത്തി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കേരളത്തിൽ എത്തിയ പ്രധാനമന്ത്രിയുടെ പാലക്കാട് റോഡ് ഷോ കാണാൻ ആയിരങ്ങൾ റോഡിൻ്റെ ഇരുഭാഗത്തും തടിച്ചു കൂടി.

മൂന്ന് മാസത്തിനിടയിൽ മോദിയുടെ അഞ്ചാം കേരള സന്ദർശനമാണിത്. ജനുവരി മൂന്നിനാണ് മോദി ഈ വർഷം ആദ്യമായി തൃശൂരിലെത്തിയത്. പിന്നീട് നടന്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുവായൂരിലെത്തി.
മാർച്ച് 15ന് പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ശേഷം ഇപ്പോള്‍ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. പാലക്കാട് റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സേലത്തേക്ക് മടങ്ങും.
