കാസര്‍കോട്: ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ ഒരാഴ്ച്ചക്കാലം നീണ്ടു നില്ക്കുന്ന ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനും, വ്യാപാരവും മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്നു വരെ പുതിയ ബസ്സ്റ്റാന്റ് പഴയ മിലന് തീയ്യേറ്ററിന്റെ കോംപൗണ്ടില്‍ വച്ച് നടക്കും. ജില്ലയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വ്യത്യസ്ത ഗുണമേന്മയുള്ള ഫര്‍ണീച്ചര്‍, സ്റ്റീല്‍ ഫര്‍ണീച്ചര്‍, ലാപ്ടോപ്പ്, സി.സി.ടി.വി, ഇലക്ട്രോണിക് ഐറ്റംസ്, ഫുഡ് ഐറ്റംസുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള വിവിധ തരം ഡ്രസ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുക്കുകളും, ബാഗുകളും, അലങ്കാര വസ്തുക്കള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍, പുതിയ വീട് പണിയുന്നതിനാവശ്യമായ സാധനങ്ങള്‍, ഗാര്ഡന് ഐറ്റംസുകള്‍, കളിപ്പാട്ടങ്ങള്‍, പണിയായുധങ്ങള്‍, ടൈല്‍സ് ഗ്രാനൈറ്റ് സാനിറ്ററി ഐറ്റംസുകള്‍, എന്നിവയുടെ പ്രദര്‍ശനവും, വില്പനയും എക്സിബിഷനില്‍ നടക്കും.
കൂടാതെ കാസര്‍കോട് ജില്ലയില്‍ ഇന്‍ഡസ്ട്രീയല്‍ മേഖലയിലേക്ക് പുതുതായി കടന്നു വരുന്നവര്‍ക്കുള്ള എല്ലാ സംശയങ്ങള്‍ക്കും എക്സിബിഷനില്‍ മാറ്റിയെടുക്കുന്നതിനായി ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ട്ടപ്പ് കൗണ്ടര്‍ എക്സിബിഷനില്‍ പ്രവര്‍ത്തിക്കും. 300 സ്ക്വര്‍ ഫീറ്റും 200, 150, സ്ക്വര്ഫീറ്റുകളിലായുള്ള മൂന്ന് തരങ്ങളിലായി 30 ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിന് ഉണ്ടാകുക. ഇന്‍ഡസ്ട്രീയല്‍ മേഖലയില്‍ നിന്ന് അവരവരുടെ പ്രൊഡക്റ്റുകള്‍ ജനമദ്ധ്യത്തിലേക്കെത്തിക്കുവാനും കച്ചവട സാധ്യത വിപുലീകരിക്കുവാനും ഈ എക്സിബിഷന് ഏറെ ഉപകാര പ്രദമായിരിക്കും. ഈ എക്സിബിഷനില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ഡസ്ട്രിയലിസ്റ്റിനെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9746646664 നമ്പറില്‍ ബന്ധപ്പെടണം.
ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ഒരാഴ്ച്ചക്കാലം നീണ്ടു നില്ക്കുന്ന ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനും വ്യാപാരവും സംഘടിപ്പിക്കുന്നു