‘ഗണിതോത്സവം -2020’ ; രസകരമായ ഗണിത പഠനം; 107 കുട്ടികളുടെ സഹവാസ ക്യാമ്പ്

  • Post category:education
  • Reading time:1 min read
You are currently viewing ‘ഗണിതോത്സവം -2020’ ;  രസകരമായ ഗണിത പഠനം; 107 കുട്ടികളുടെ സഹവാസ ക്യാമ്പ്

കുറ്റിക്കോൽ(കാസർകോട്): വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഗണിത പഠനം എളുപ്പവും രസകരവുമാക്കുന്നതിന് ഗണിതോത്സവം -2020 ക്യാമ്പ് ആരംഭിച്ചു.107 കുട്ടികളുടെ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് കേരള പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ബി.ആർ.സി കാസർകോട് എന്നിവയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ഗവ.ഹൈസ്കൂളിലാണ് നടക്കുന്നത്.

കുറ്റിക്കോൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഗണിത ക്യാംപിൽ പങ്കെടുക്കുന്നത്. കുറ്റിക്കോൽ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് പി.ഗോപിനാഥൻ ക്യാംപ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം എൻ.ടി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ കെ.എൻ.രാജൻ പി.ദിവാകരൻ, പി.ടി.എ പ്രസിഡൻറ് സി.ബാലകൃഷ്ണൻ, എസ്.എം.സി ചെയർമാൻ ടി.രവി, പ്രധാന അധ്യാപകൻ ഫിലിപ്പ് ചെറുകര കുന്നേൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ രമ രാജേന്ദ്രൻ, പി.പി ലിജി, സി.ടി.റോസമ്മ, ബാലകൃഷ്ണൻ ബന്തടുക്ക, കെ.രശ്മി, കെ.സുമേഷ്, സിസ്റ്റർ മേഴ്സി വർഗീസ്, എം.മായ, പി.ബി അനുപ്രിയ, വി.രശ്മി, കെ.ആർ സാനു, സുജയ.ആർ, എന്നിവർ ഗണിത ക്യാംപിന് നേതൃത്വം നൽകുന്നു.

0Shares