കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് ഉപയോഗിച്ചവയാണോ ഇതെന്ന് സംശയിക്കുന്നു.

കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ കാക്ക കൊത്തിവലിച്ച നിലയില്‍ ചിന്നിചിതറിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ജനവാസമേഖലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

0Shares