കോഴിക്കോട് ഹര്‍ത്താല്‍; വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് ഹര്‍ത്താല്‍; വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം

കോഴിക്കോട്: സിപിഐ എം ജില്ലാ സെക്രട്ടറി പി.മോഹനന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ജില്ലാ കമ്മിറ്റി ഓഫിസിനുള്ളിലേക്ക് കടക്കുകയായിരുന്ന പി. മോഹനനെ അര്‍ധരാത്രിയിലാണ് ഒരുസംഘമാളുകള്‍ ബോംബെറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സിപിഐ എം ആഹ്വാനം ചെയ്ത ഹല്‍ത്താല്‍ വൈകിട്ട് ആറുവരെയാണ്. പുലര്‍ച്ചെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയതോടെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് വാഹനങ്ങളെ ഒഴിവാക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഇന്നലെ വടകരയിലും ഫറോക്കിലും സിപിഐ എം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

0Shares