
കുറ്റിക്കോൽ (കാസർകോട് ): നെരൂദ രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ടി.ജി കുട്ടൻ മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നെരൂദ ജൂബിലി സോക്കർ 2k20 സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി പത്ത് മുതൽ 16 വരെയാണ് ഫ്ളഡ് ലൈറ്റ് സെവൻസ് കളക്ഷൻ ടൂർണമെന്റ് നടക്കുന്നത്.

കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ കൂറ്റൻ സ്റ്റേഡിയത്തിൽ ദേശീയ അന്തർ ദേശീയ താരങ്ങൾ മാറ്റുരക്കും. ഗ്രാമീണ കായികാസ്വാദകർക്ക് കാൽപന്ത് കളിയുടെ കായികാവേശം പകരാൻ ഏഴ് രാത്രികളിൽ പ്രഗത്ഭരായ രാജ്യാന്തര താരങ്ങൾ ഉൾപ്പെടെ കാളിക്കളത്തിലിറങ്ങും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി.അപ്പുകുട്ടൻ ഉദ്ഘാടനം ചെയ്യും. 16ന് സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ഐ.എ.എസ് സമ്മാനങ്ങൾ വിതരണം ചെയ്യും.
