കാസര്‍കോട് മുഹമ്മദ് സിനാന്‍ വധം സി.ബി.ഐ അന്വേഷിക്കണം: ഹാഷിം ബംബ്രാണി

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്  മുഹമ്മദ് സിനാന്‍ വധം സി.ബി.ഐ അന്വേഷിക്കണം: ഹാഷിം ബംബ്രാണി

കാസര്‍കോട്:  നഗരത്തിനടുത്ത് ദാരുണമായ രീതിയില്‍ കൊല ചെയ്യപെട്ട മുഹമ്മദ് സിനാന്‍ വധക്കേസും പോലീസ് അന്വേഷിച്ചു കോടതി വെറുതെ വിട്ട മറ്റു കേസുകളും സി.ബി.ഐയെ കൊണ്ട് പുനരന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് എം.എസ്.എസ്. സംസ്ഥാന വൈ. പ്രസിഡണ്ട് ഹാഷിം ബംബ്രാണി കേരള സര്‍ക്കര്‍ക്കാറിനോട് ആവശ്യപെട്ടു. ജനങ്ങള്‍ക്ക് കാസര്‍കോട്ടെ പോലീസിലുള്ള വിശ്വാസ്യത നഷ്ടപെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി ഫാസിറ്റുകള്‍ മാത്രം രക്ഷപെടുന്ന രീതി ജനങ്ങള്‍ക്ക് ജുഡീഷ്യറിയേപോലും സംശയം ജനിപ്പിച്ചിരിക്കുകയാണ്.സി.ബി.ഐ അന്വേഷിക്കുകയാണ് ഇനിവേണ്ടതെന്നു ഹാഷിം മുഖ്യമന്ത്രിക്കു നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപെട്ടു. പ്രതികള്‍ രക്ഷപെടുന്നത് അന്വേഷണത്തിലെ പോരായ്മയാണ്. കേസുകളിലെ സാക്ഷികളെ ഭീഷണി പെടുത്തലാണ് ഫാസിസ്റ്റുകള്‍ ചെയ്യുന്നത് സാക്ഷികളെ സംരക്ഷിക്കാന്‍ പോലും പോലീസിനു സാധിക്കുന്നില്ല. കാസര്‍കോട്ടെ ഫാസിസ്റ്റു അഴിഞ്ഞാട്ടം ഗൗരമായി കാണണമെന്നും ഹാഷിം പറഞ്ഞു.

 

0Shares