കാസര്‍കോട്ടെ ബി.ജെപി നേതാവ് കെ.ടി. ജയറാം അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ ബി.ജെപി നേതാവ് കെ.ടി. ജയറാം അന്തരിച്ചു

കാസര്‍കോട്: ബി.ജെ.പി. കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും ടൗണ്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായ കെ.ടി. ജയറാം (64)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ നെല്ലിക്കുന്ന് സാമിക്കട്ടക്ക് സമീപത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഭഗവതി സേവാസംഘം നെല്ലിക്കുന്ന് പ്രദേശിക സമിതി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. നേരത്തെ നഗരസഭാ ബങ്കരക്കുന്ന് വാര്‍ഡിനെ പ്രതിനിധീകരിച്ച് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പരേതരായ അച്ചുതന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേമ ഉദുമ. മക്കള്‍: വരുണ്‍ (ഡ്രൈവര്‍), രാജേഷ് (വെല്‍ഡര്‍), അശ്വത്, അഖില. മരുമക്കള്‍: ശരണ്യ കൂഡ്ലു, ബാബു പള്ളിക്കര. സഹോദരങ്ങള്‍: കലാവതി, സരള, പുരുഷോത്തമന്‍, ശിവദാസന്‍, ഗണേശന്‍, വേദാവതി, പുഷ്പാവതി, പ്രേമാവതി.

0Shares