
കാസർകോട്: പ്രശസ്ത ചിത്രകാരന്‍ കെ.പി വത്സരാജ് (56) അന്തരിച്ചു. മുളിയാര്‍ കാനത്തൂര്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച രാത്രിയാണ് മരണം സംഭവിച്ചത്. അറിയപ്പെടുന്ന ആധുനിക ചിത്രകാരന്മാരില്‍ ഒരാളാണ്.

വത്സരാജിൻ്റെ അകാല വിയോഗത്തിൽ നാട്ടുകാർ അനുശോചിച്ചു. ചിത്രകാരന്‍ പരേതനായ സി.കുഞ്ഞമ്പു നായരുടെയും കെ.പി ശാരദയുടെയും മകനാണ്. സിന്ധുവാണ് ഭാര്യ.
അശ്വതി (കാനഡ), ആതിര (മ്യൂസിക് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം) മക്കളാണ്. ജ്യോതി ചന്ദ്രന്‍ (റിട്ട. ചിത്രകലാ അധ്യാപകന്‍), പ്രശാന്ത് കാനത്തൂര്‍ (സിനിമാ സംവിധായകന്‍), ശ്രീലേഖ (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം രാവിലെ കാനത്തൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
