ദുബായി: ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ദുബായില്‍ കാസര്‍കോട് ചെമ്പരിക്ക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പരിക്ക തണ്ണിപ്പള്ള നൂറിയ മന്‍സിലില്‍ ടി.എ അബ്ദുല്ലയുടെയും ഖദീജയുടെയും മകന് സി.എ ഷാഫി(33)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍ നടക്കുന്ന ഫുട്ബോള്‍ പ്രീമിയര്‍ ലീഗിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാഫിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മയ്യത്ത് നാട്ടില്‍ കൊണ്ടുവന്ന് ചെമ്പരിക്ക ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
ഭാര്യ: ഷബാന(മുക്കുന്നോത്ത്). മകന്: അബ്ദുല്ല. സഹോദരങ്ങള്‍: ഫൈറോസ്, ഫൈസല്‍, നൂറിയ.
കാസര്‍കോട്ടെ ഫുട്ബോള്‍ താരം ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു