വൈ. മുഹമ്മദ്‌ കുഞ്ഞി ഹാജി അന്തരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing വൈ. മുഹമ്മദ്‌ കുഞ്ഞി ഹാജി അന്തരിച്ചു

എതിർത്തോട്/ കാസർകോട് : പൗര പ്രമുഖനും, എതിർത്തോട് മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റും, ചെങ്കള മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റും, മുട്ടത്തോടി സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായിരുന്ന വൈ. മുഹമ്മദ്‌ കുഞ്ഞി ഹാജി (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആസിയാബി ഹജ്ജുമ്മ ഭാര്യയാണ്. ഫാത്തിമത്ത് സുഹറ, ഇ. അബ്ദുള്ള കുഞ്ഞി (കോൺഗ്രസ് വാർഡ് പ്രസിഡണ്ട്) വൈ. അഷ്‌റഫ്‌ (ചെങ്കള മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ട്)വൈ. ഹുസൈൻ, വൈ. അമീർ, വൈ. അബ്ദുൽ ഖാദർ, സമീറ എന്നിവർ മക്കളും റംല ചെമ്പിരിക്ക, മുംതാസ് പെരുമ്പള, ജാസ്മിൻ മണ്ഡലിക്കാട്, സൈനബ മേൽപറമ്പ്, ബുഷ്‌റ കീഴൂർ, പരേതനായ അബ്ദുൽ ഖാദർ മൂണ്ടപ്പള്ളം, ഹസ്സൻ മൗവ്വൽ എന്നിവർ മരുമക്കളുമാണ്.

വൈ. അബ്ദുള്ള കുഞ്ഞി, പരേതനായ വൈ. അബ്ദുൽ ഖാദർ, വൈ. അബ്ദുറഹ്മാൻ, വൈ. അബ്ദുൽ ഹമീദ്, ഇ. അബൂബക്കർ ഹാജി (സെക്രട്ടറി, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ്), പരേതയായ മറിയംബി എതിർത്തോട്, ബീവി ചെർക്കള, ആയിഷ പള്ളം, സുഹ്‌റ എതിർത്തോട്, നബീസ കടവത്ത് തളങ്കര എന്നിവർ സഹോദരങ്ങളുമാണ്.

0Shares