കാസര്‍കോട്ടെ പ്രമുഖ ബാഗ് വിതരണ വില്‍പനക്കാരായ സിറ്റി ബാഗിന്‍റെ പുതിയ ഷോറൂം ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

  • Post category:business
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ പ്രമുഖ ബാഗ് വിതരണ വില്‍പനക്കാരായ സിറ്റി ബാഗിന്‍റെ പുതിയ ഷോറൂം ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഉപ്പള (കാസര്‍കോട്): ബാഗുകളുടെ അതി വിപുലമായ ശേഖരവുമായി സിറ്റി ബാഗിന്‍റെ  അഞ്ചാമത്തെ ഷോറൂം ഉപ്പളയില്‍ പ്രവര്‍ത്തനമാരഭിച്ചു. സയ്യദ് കെ.എസ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘടന കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ സിറ്റി ബാഗ് ഫൗണ്ടര്‍ കെ.എം അബ്ദുല്‍ കരീം ഹാജി, മാനേജിങ് ഡയറക്ടര്‍ സാദാത്ത്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ്,  ജില്ലാപഞ്ചായത്തംഗം ഫരീദാ സകീര്‍ അഹ്മദ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ബന്ദിയോട്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി തുടങ്ങിയവരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കടുത്തുസിറ്റി ബാഗിന് നിലവില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നുര്‍, മുംബൈ എന്നിവടങ്ങളില്‍ ഷോറൂമുകളുണ്ട്. വര്‍ഷം ലക്ഷങ്ങളുടെ വിറ്റുവരവുള്ള സ്ഥാപനത്തന് നിരവധി ഡീലര്‍മാരുമുണ്ട്.

0Shares