കാസര്‍കോട്ടെ കരാറുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ കരാറുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: സജീവ   മുസ്ലിംലീഗ് പ്രവര്‍ത്തകനും പൊതുമരാമത്ത് കരാറുകാരനുമായ അണങ്കൂര്‍ പച്ചക്കാട്ടെ അമീര്‍ (44) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ചയാണ് സംഭവം. വീട്ടുവളപ്പിലെ കാട് വെട്ടിത്തളിച്ച് വൃത്തിയാക്കുന്നതിനിടേ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. കാസര്‍കോട് നഗരസഭയിലെ 14ാം വാര്‍ഡിലെ മുസ്ലിംലീഗ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പച്ചക്കാട്ടെ അഹമ്മദ് ബിഫാത്തിമ ദമ്പതികളുടെ മകനാണ്. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ ഹസീനയാണ് ഭാര്യ. മക്കള്‍: അജര്‍, അഫ്സര്‍, അബാന്‍. സിക്കന്തര്‍ ഏക സഹോദരനാണ്.

0Shares