
ചെർക്കള (കാസർകോട്): ഓണത്തിന് നിർധന കുടുംബങ്ങൾക്ക് സാന്ത്വനവുമായി ഗ്രീൻസ്റ്റാർ എതിർത്തോട് ക്ലബ് പ്രവർത്തകർ. യുവതലമുറയിൽ മാതൃകയായ പ്രവർത്തനമാണ് ക്ലബ് പ്രവർത്തകർ നടത്തിയത്. എതിർത്തോടിലെയും സമീപ പ്രദേശത്തെയും നിർധരരായ അഞ്ചു കുടുംബങ്ങൾക്ക് പലവ്യഞ്ജന വസ്‌തുക്കളടങ്ങിയ കിറ്റ് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്തു.

ഗ്രീൻ സ്റ്റാർ പ്രസിഡൻറ് അർഷാദ് ബേർക, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട്, ക്ലബ്ബ് സെക്രട്ടറി അസ്കർ കുന്നിൽ, റിയാസ് തായൽ, റാഷിദ് കുണ്ടോൾമൂല, റമീസ്, സമദ് കറാമ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.