ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റിനുള്ളിലാക്കി പാന്‍മസാല വില്‍പ്പന; കട ഉടമയെ പോലിസ് കാത്തിരുന്ന് പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റിനുള്ളിലാക്കി പാന്‍മസാല വില്‍പ്പന; കട ഉടമയെ പോലിസ് കാത്തിരുന്ന് പിടികൂടി

വിദ്യാനഗര്‍: സിഗരറ്റ് പാക്കറ്റുകളില്‍ നിറച്ച ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുകയായിരുന്ന വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ ബര്‍ക്കത്ത് സ്റ്റോര്‍ ഉടമയായ മുഹമ്മദ് കുഞ്ഞിയെ(45)യാണ് വിദ്യാനഗര്‍ എസ്.ഐ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് പോലിസ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാനതൊഴിലാളികള്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പന പൊടിപൊടിച്ചിരുന്നത്. ഇതുസംബന്ധിച്ച് മറ്റുകടയുടമകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.  വ്യാഴാഴ്ച വൈകിട്ട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഹമ്മദ് കുഞ്ഞിയുടെ കടയില്‍ റെയ്ഡ് നടത്തുകയായിരുന്നു. കടയില്‍ നിന്ന് ആയിരത്തിലധികം സിഗരറ്റ് പാക്കറ്റുകളില്‍ നിറച്ച ഹാന്‍സ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് വ്യാപാരിക്കെതിരെ കേസെടുത്ത് പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

0Shares