
പടന്ന (കാസർകോട്): കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന വി.കെ.പി ഹമീദലിയുടെ വീട് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു. മുസ്ലിം ലീഗ് പാർട്ടിക്ക് ഹമീദലി നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, സെക്രട്ടറി എ.ജി.സി ബഷീർ, മുൻ എം.എൽ.എ എം.സി കമറുദ്ധീൻ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ പി.കെ.സി റൗഫ് ഹാജി, ബഷീർ വെള്ളിക്കോത്ത്, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി കബീർ, ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ്, അൻവർ കോളിടുക്കം, അഷ്റഫ് പള്ളിക്കണ്ടം, വി.കെ ബാവ, ശംസുദ്ധീൻ ആയിറ്റി, വി.കെ.പി ഇസ്മായിൽ ഹാജി തുടങ്ങിയവർ സന്നിഹിതരായി.
