Categories
ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) യോഗം ചേർന്നു
Trending News





കാസർഗോഡ്: ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) യോഗം ചേർന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ യോഗത്തിൽ സംബന്ധിച്ചു. ജൈവവൈവിധ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ജില്ലാപഞ്ചായത്ത് ബി.എം.സി ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ നൂതനമായ പല പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു. ജില്ലയുടെ തനതു ജൈവവൈവിധ്യ സംരക്ഷണവും കാർഷീക ജൈവവൈവിധ്യവും , ജൈവവൈവിധ്യ അവാർഡുകളും മുഖ്യ അജണ്ടയായി.
Also Read
ജില്ലാ സ്പീഷീസ് സംരക്ഷണവും ജൈവവൈവിധ്യ കർമ്മ പരിപാലന പദ്ധതിയും അതീവ പ്രാധാന്യമുള്ള വിഷയങ്ങളായി യോഗം ചർച്ച ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയര്പേഴ്സൺ അഡ്വ.എസ് എൻ സരിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം മനു, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ ശബരീഷ് എം എസ്, ബി.എം.സി അംഗങ്ങളായ ഡോ.ബിജു പി, ശ്യംകുമാർ പുറവങ്കര, മോഹനൻ മാങ്ങാട്, ജില്ലാ കോർഡിനേറ്റർ അഖില വി.എം, എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ജൂനിയർ സുപ്രണ്ട് മനോജ് കുമാർ ഇ സ്വാഗതം പറഞ്ഞു.

Sorry, there was a YouTube error.