കാസര്‍കോട്: പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ശശിധരന്റെ മകന്‍ എസ്.കെ ദിലീപാ(24)ണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ദിലീപിന് പനി ബാധിച്ചത്. പനി അധികമായതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
എന്നാല്‍ രാത്രിയോടെ യുവാവ് മരണത്തിന് കീഴടങ്ങി. മൂന്നു വര്‍ഷം മുമ്പാണ് ഗള്‍ഫിലുണ്ടായിരുന്ന ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലും ജോലിചെയ്തിരുന്നു. മാതാവ്: പത്മ. സഹോദരന്‍: ദീപക്.