
തൃശൂർ:ആനച്ചമയങ്ങള്‍ക്കും ആന എഴുന്നള്ളിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കായി ആനകളെ ഉപയോഗിക്കുനതിനും ഇനിമുതല്‍ ജി.എസ്.ടി. 18 ശതമാനമാണ് നികുതി ഈടാക്കുന്നത്. മൃഗങ്ങള്‍ക്ക്ജി.എസ്.ടി. വേണ്ടെങ്കിലും ആന ചെയ്യുന്ന സേവനത്തിന് നികുതി ഈടാക്കുമെന്നാണ് ദേവസ്വം ഭാരവാഹികള്‍ക്ക് ലഭിച്ചിരിക്കുന്ന വിശദീകരണം. നാട്ടാനകളുടെ കുറവും എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളും ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് നിലവില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമേയാണ് ജി.എസ്.ടി. ബാധ്യതകൂടി വരുന്നതെന്നും ദേവസ്വങ്ങള്‍ പറയുന്നു.കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഉത്സവ എഴുന്നള്ളിപ്പുകള്‍ മറ്റു പല വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ജി.എസ്.ടി. ചുമത്തല്‍. ആനയെയും ആനച്ചമയങ്ങളെയും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ദേവസ്വങ്ങളും മറ്റും മുന്നോട്ടുവെയ്ക്കുന്നുണ്ട്.
