കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന റിട്ട. എസ്.ഐ അന്തരിച്ചു. പുല്ലൂര്‍ കണ്ണാങ്കോട്ടെ പി. നാരായണന്‍ (79) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചേ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മുഖ്യമന്ത്രിയുടെ പ്രഥമ പോലീസ് മെഡലിന് അര്‍ഹനായ പി.നാരായണന്‍
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജപുരം, ഇരിക്കൂര്‍, ബേക്കല്‍ സ്റ്റേഷനുകളില്‍ എ.എസ്.ഐ.യായും സേവനമനുഷ്ഠിച്ചു. നിലവില്‍ ഇന്‍ഷുറന്‍സ് ഇന്‍വെസ്റ്റിഗേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഭാര്യ: കാര്‍ത്ത്യായണി ( പള്ളഞ്ചി). മക്കള്‍: പി പ്രദീപ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കുമ്പള കോസ്റ്റല്‍ സ്റ്റേഷന്‍), പി.ശോഭ (മംഗ്ലൂരു), പി.പ്രമോദ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബേഡകം സ്റ്റേഷന്‍). മരുമക്കള്‍: സുകുമാരന്‍ (മംഗ്ലൂരു), ശ്രീദീപ (ചോയ്യംകോട്), സി.രാധിക (അധ്യാപിക രാവണേശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍) സഹോദരങ്ങള്‍: പരേതരായ അമ്പു, കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, മാണിയമ്മ, ജാനകി.
അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന റിട്ട. എസ്.ഐ അന്തരിച്ചു