കാഞ്ഞങ്ങാട്: തുളുനാട് മാസിക എര്‍പ്പെടുത്തിയ അതിയാമ്പൂര് കുഞ്ഞിക്കൃഷ്ണന് സ്മാരക അവാര്‍ഡിന് ദേശാഭിമാനി കാഞ്ഞങ്ങാട് ബ്യൂറോയിലെ ലേഖകന്‍ ടി.കെ നാരായണന് അര്‍ഹനായി. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി പ്രാദേശിക പത്രപ്രവര്‍ത്തനരംഗത്ത് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് തുളുനാട് പുരസ്കാരം സമ്മാനിക്കുന്നത്. ശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. ഈ മാസം 20ന് നടക്കുന്ന ചടങ്ങില്‍ വച്ച് സമ്മാനിക്കുമെന്ന് തുളുനാട് മാസിക എഡിറ്റര്‍ കുമാരന് നാലപ്പാടം അറിയിച്ചു. ജില്ലാ ലൈബ്രറികൗണ്‍സില്‍ ഈ വര്‍ഷം മുതല്‍ എര്‍പ്പെടുത്തിയ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള ആദരമുദ്രാ പുരസ്കാരവും ടി കെ നാരായണനാണ് ലഭിച്ചത്.
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്ത്തകന് എളേരി അട്ടക്കാട്ടെ പരേതരായ തോട്ടോന്കോമന് മണിയാണിയുടെയും വി നാരായണിയമ്മയുടെയും മകനാണ്. തായന്നുര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാലിച്ചാനടുക്കം ബ്രാഞ്ച് മാനേജര്‍ എം ഗീതയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് തോട്ടോന്‍, സുതീര്‍ത്ഥ് തോട്ടോന്‍ എന്നിവര്‍ മക്കളാണ്. സി.ഐ.ടി.യു ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ രാജന് ജേഷ്ഠസഹോദരനാണ്.
അതിയാമ്പൂര് കുഞ്ഞിക്കൃഷ്ണന് സ്മാരക അവാര്‍ഡ് ടി.കെ നാരായണന്