Categories
channelrb special Kerala local news news trending

ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കും; കാസർകോട് കളക്ടറേറ്റ് പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് പ്രവാസി യുവാവ്; സംഭവം ഇങ്ങനെ..

കാസർകോട്: താലൂക്ക് അദാലത്തിൽ മന്ത്രി വി അബ്ദുൾ റഹിമാൻ നേരിട്ട് പരിഹരിച്ച ഭൂനികുതി വിഷയത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ വന്നതോടെ കാസർകോട് കളക്ടറേറ്റ് പടിക്കൽ പ്രവാസി യുവാവും കുടുംബവും നടത്തിവന്ന അനിശ്ചിതകാലം സമരം താൽക്കാലികമായി അവസാനിപ്പിച്ചു. 59 ദിവസമായി നടത്തിവന്ന സമരമാണ് ഇസ്മായിൽ എന്ന യുവാവ് അവസാനിപ്പിച്ചത്. ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെടുകയും സ്ഥലം സന്ദർശിച്ച് നിയമപരമായ കാര്യങ്ങൾ ചെയ്യാം എന്ന രേഖാമൂലമുള്ള ഉറപ്പ് നൽകിയെന്നും ഇസ്മായിൽ പറഞ്ഞു. ഈ മാസം 24 ന് വൈകിട്ട് മൂന്നുമണിക്ക് സ്ഥലം സന്ദർശിച്ച് അളന്ന് തിട്ടപ്പെടുത്തി പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവും ബഹു. ഹൈക്കോടതിയുടെ ഇടക്കാല വിധിയും നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സ്ഥലം വീണ്ടും അളന്ന് തിട്ടപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ കളക്ടർ ശ്രമം നടത്തുന്നത്. വിഷയത്തിൽ രാഷ്ട്രീയം കലർത്തി വഷളാക്കാനാണ് ചിലർ ശ്രമിച്ചത്. മന്ത്രിയുടെ ഇടപെടൽ പോലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വൈകിപ്പിക്കുകയാണ് ചിലർ ചെയ്തത്. എന്നാൽ വിഷയം ഗൗരവത്തിലെടുത്ത കളക്ടർ പ്രവാസിയുവാവിൻ്റെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാര ശ്രമം നടത്തുന്നത്. തെക്കിൽ വില്ലേജിലെ യു ബി ആയിഷ യുടെയും മകൻ ഇസ്മായിലിൻ്റെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ അടുത്തുള്ള സ്വകാര്യ വ്യക്തികൾ അവകാശമുന്നയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയ തിരിമാരിയാണ് ചുവപ്പുനാടയിൽ കുടുങ്ങാനും വർഷങ്ങളായുള്ള കാത്തിരിപ്പിനും കാരണം. നിലവിൽ തർക്കസ്ഥലം സർക്കാർ സ്ഥലമായി കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പകരം ഇസ്മായിന് അനുകൂലമായ തീരുമാനമാണ് അദാലത്തിൽ മന്ത്രിയും രേഖകൾ പരിശോധിച്ച് ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഈ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. ഇതോടെ ഇസ്മായിൽ സമരം ആരംഭിച്ചു. ഇതിന് പിന്നാലെ 59 ദിവസത്തെ സമരത്തിന് ഒടുവിൽ കളക്ടർ നൽകിയ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *