കാസര്‍കോട്: അണങ്കൂര്‍ ദേശീയ പാതയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തളങ്കര പള്ളിക്കാല്‍ മുപ്പതാംമൈല്‍ സ്വദേശിയും പടുവടുക്കത്ത് വാടക വീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ നിസാമുദ്ദീന്‍(20) ആണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ കയറ്റിപ്പോകുന്ന ലോറിയും പടുവടുക്കത്തേക്ക് പോവുകയായിരുന്ന യുവാവ് ഓടിച്ച കാറുമാണ് കൂട്ടിയിടിച്ചത്.
ലോറി ഡ്രൈവര്‍ കര്‍ണാടക പുത്തൂര്‍ സ്വദേശി രാജു(61) വിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട ലോറി പിന്നീട് ഒരു ഓട്ടോയിലും കാര്‍ ഷോറൂമിന് സമീപം നിര്‍ത്തിയിട്ട കണ്ടയ്നര്‍ ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ നിസാമുദ്ദീനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. അവിവാഹിതനായ നിസാമുദ്ദീന്‍ പന്തല്‍ ജിവനക്കാരനായിരുന്നു. മിസിരിയയാണ് മാതാവ്. സഹോദരങ്ങള്‍: ഫാറൂഖ്, അഫ്സല്‍(ഇരുവരും ഡ്രൈവര്‍), ഫിറോസ് (ഫര്‍ണീച്ചര്‍ ജീവനക്കാരന്‍ അണങ്കൂര്‍), മെഹ്റൂഫ്, മിസിരിയ, റൈഹാന, ഖമറുന്നിസ, മുര്‍ഷാന.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(15.06.2018)
ഇന്നത്തെ ചോദ്യം
ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ ആയ നേതാവ് ആരാണ്?
A) ഇ.കെ നായനാര്‍
B) ഉമ്മന്‍ ചാണ്ടി
C) കെ.എം മാണി
D) കെ.ആര്‍ ഗൗരിയമ്മ
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(15.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (14.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കൊല്ലം
വിജയി: ടി.കെ വിനോദ്, ക്ലായിക്കോട്, കാസര്‍കോട്.