പണി പൂർത്തിയാകാത്ത കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ പ്രേതം; നിലവിളിച്ച് ഓടി ഒരുകൂട്ടം ആളുകൾ; ഞെട്ടിക്കൽ സമരമെന്ന് സമരസമിതി

You are currently viewing പണി പൂർത്തിയാകാത്ത കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ പ്രേതം; നിലവിളിച്ച് ഓടി ഒരുകൂട്ടം ആളുകൾ; ഞെട്ടിക്കൽ സമരമെന്ന് സമരസമിതി

കാസർകോട്: പണി പൂർത്തിയാകാത്ത കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും “പ്രേതം പ്രേതം” എന്ന് വിളിച്ച് പുറത്തേക്ക് ഓടി ഒരുകൂട്ടം ആളുകൾ. 13 വർഷമായി കാട് മൂടിക്കിടക്കുന്ന കെട്ടിടത്തിൽ പ്രേതം മാത്രമല്ല ഇഴജന്തുക്കളും വന്യ മൃഗങ്ങളും ഉണ്ടാക്കാമെന്ന് സമരക്കാർ പറഞ്ഞു. സമര സമിതി പ്രവർത്തകർ ഉക്കിനടുക്കയിലെ ആശുപത്രി കെട്ടിടത്തിന് മുന്നിൽ നടത്തിയ രണ്ടാം ഘട്ട പ്രതിഷേധ സമരമാണ് വേറിട്ടു നിന്നത്. ഞെട്ടിച്ചു കൊണ്ട് സർക്കാരിൻ്റെ കണ്ണുതുറപ്പിക്കുക എന്നതാണ് ഇത്തരം വേറിട്ട സമര രീതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു.

കാസർകോട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുക എന്നാവശ്യപ്പെട്ട് സമര സമിതി നടത്തിയ ഞെട്ടിക്കൽ സമരമാണ് എല്ലാവരെയും ഞെട്ടിച്ചത്. പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീകൾ അടക്കമുള്ള സമര സമിതി പ്രവർത്തകർ പെട്ടെന്ന് പ്രേതം പ്രേതം പറഞ്ഞു പുറത്തേക്ക് ഓടി വരികയായിരുന്നു. നിർമാണം പാതിവഴിയിലായ കെട്ടിടത്തിൽ പ്രേതത്തെ കണ്ട് ഓടി രക്ഷപ്പെടുന്ന രീതിയിലാണ് പ്രതീകാത്മകമായി പ്രതിഷേധം ആവിഷ്കരിച്ചത്. സർക്കാരിൻ്റെ അനാസ്ഥ തുടർന്നാൽ വരൂ ദിവസങ്ങളിൽ കാസറഗോഡ് നഗരത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് സമര സമിതി അധ്യക്ഷൻ മാഹിൻ കേളോട്ട് പറഞ്ഞു. രണ്ടാംഘട്ട സമര തുടക്കത്തിൽ നിരവധിപ്പേർ പങ്കെടുത്തു.

0Shares